അത്താണിയിലെ ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; മദ്യ കമ്പനികളിൽ നിന്നും ജീവനക്കാർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തൽ

ഗൂഗിൾ പേ വഴിയും ഇടപാടുകൾ നടന്നു

Update: 2026-02-02 07:25 GMT

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്‌കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ നിർണായക കണ്ടത്തെൽ. ഔട്ട്‌ലെറ്റിലെ ജീവനക്കാർ മദ്യ കമ്പനികളിൽ നിന്നും ഒരുമാസം വാങ്ങിയത് എട്ട് ലക്ഷത്തിന്റെ കൈക്കൂലി.

ഒരു മാസത്തിൽ മൂന്ന് തവണയായിട്ടായിരുന്നു കൈക്കൂലി വാങ്ങിയത്. ഗൂഗിൾ പേ വഴിയും ഇടപാടുകൾ നടന്നു. കൈക്കൂലി പണം എവിടേക്ക് മാറ്റിയെന്നതിൽ പരിശോധന നടക്കുകയാണ്.

മിന്നൽ പരിശോധനയിൽ ജീവനക്കാരുടെ പക്കൽ നിന്ന് 80,000 രൂപ പിടിച്ചെടുത്തിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ഔട്ട്ലെറ്റിലെ 11 ജീവനക്കാരിൽ ഒമ്പത് പേർക്കും പങ്ക്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News