ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കൾക്കെതിരെ പരാതി

ചേലാട് സ്വദേശി ജോർജും കുടുംബവുമാണ് പ്രതിശേധിച്ചത്

Update: 2026-02-02 07:26 GMT

കൊച്ചി: എറണാകുളം കോതമംഗലത്ത് ബിജെപി നേതാക്കൾ പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി മണ്ഡലം ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ പ്രതിഷേധം. ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ചേലാട് സ്വദേശി ജോർജും കുടുംബവുമാണ് പ്രതിശേധിച്ചത്.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, മണ്ഡലം സെക്രട്ടറി സുനീഷ് എന്നിവർക്കെതിരെയാണ് പരാതി .

ബിജെപിയുടെ പ്രാദേശിക നേതാക്കൾ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുടുംബം ആരോപിക്കുന്നു. പണം തിരികെ ചോദിച്ചപ്പോൾ ബിജെപി നേതാക്കൾ  ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി. മകന്‍റെ പേരിൽ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനും പരാതി അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ജോര്‍ജ് പറയുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News