തുറമുഖ വകുപ്പിലെ അഴിമതി: ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി

Update: 2018-05-07 17:49 GMT
തുറമുഖ വകുപ്പിലെ അഴിമതി: ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. അഭിപ്രായം അറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി പി സുധാകര പ്രസാദിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കോടികളുടെ അഴിമതി നടത്തിയതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്ന നിര്‍ദ്ദേശവും ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Advertising
Advertising

Full View

ജേക്കബ് തോമസിനെതിരെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ചീഫ് സെക്രട്ടറി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. പല കാര്യങ്ങളിലായി കോടികളുടെ അഴിമതി നടത്തിയതിന് തെളിവുകളുണ്ടന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണം, തുടര്‍ന്ന് ഉന്നതതല അന്വേഷണം വേണം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താതെയുള്ള അന്വേഷണം സുതാര്യമാവില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ മറ്റ് പരാമര്‍ശങ്ങള്‍. ഇതിന്മേല്‍ നിയമപ്രകാരം എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്ന ചോദ്യമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി പി സുധാകരപ്രസാദിനോട് മുഖ്യമന്ത്രി തേടിയത്.

ഡിജിപിയുടെ മറുപടി ലഭിച്ചതിന് ശേഷമായിരിക്കും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.

Tags:    

Similar News