നിഷ്‍പക്ഷ വോട്ടുകളില്‍‌ പ്രതീക്ഷയര്‍പ്പിച്ച് വി ‍ഡി സതീശന്‍ പറവൂരില്‍

Update: 2018-05-07 20:29 GMT
Editor : admin
നിഷ്‍പക്ഷ വോട്ടുകളില്‍‌ പ്രതീക്ഷയര്‍പ്പിച്ച് വി ‍ഡി സതീശന്‍ പറവൂരില്‍
Advertising

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിടുന്ന വി ഡി സതീശനെ പറവൂരില്‍ നേരിടുന്നത് മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ ‌നായരുടെ പുത്രി ശാരദ മോഹന്‍.

Full View

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിടുന്ന വി ഡി സതീശനെ പറവൂരില്‍ നേരിടുന്നത് മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ ‌നായരുടെ പുത്രി ശാരദ മോഹന്‍. പ്രചാരണം മുറുകുമ്പോള്‍ ഇരു മുന്നണികളും ആത്മവിശ്വാസത്തിലാണ്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയിലൂടെ എന്‍ഡിഎയും മത്സരം കൊഴുപ്പിക്കുന്നുണ്ട്.

സിപിഐ സ്ഥാനാര്‍ത്ഥികളെ നിരവധി തവണ വിജയിപ്പിച്ചതാണ് പറവൂരിന്റെ ചരിത്രം. എന്നാല്‍ 2001 ല്‍ കഥ മാറി. തുടര്‍ച്ചയായി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് പോന്ന സതീശന്‍ 2011ല്‍ സിപിഐയിലെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി തന്റെ നില കൂടുതല്‍ ഭദ്രമാക്കി. നിക്ഷ്പക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാവുന്നതാണ് സതീശന്റെ വിജയ രഹസ്യം. നാലാം വട്ടവും മത്സരത്തിനിറങ്ങുമ്പോള്‍ കെപിസിസി ഉപാധ്യക്ഷന്‍ എന്ന പദവിയും സതീശനൊപ്പമുണ്ട്. വികസന പദ്ധതികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ യുഡിഎഫിന്റെ പൊതുനയങ്ങള്‍ക്ക് വിരുദ്ധമായി പലപ്പോഴും സ്വീകരിച്ച നയങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യതയും സതീശനുണ്ട്.

കാലടിയില്‍ നിന്ന് എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ പരിചയവുമായാണ് പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഒപ്പം നായര്‍ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശാരദ മോഹനു കഴിയും എന്നും മുന്നണി നേതൃത്വം കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടമാണ് എന്‍‌ഡിഎ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. ഈഴവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഹരി വിജയനാണ് മത്സരിക്കുന്നത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News