തര്‍ക്കം തുടരുന്നു; ജെ‍ഡിഎസ് മന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും

Update: 2018-05-07 19:52 GMT
Editor : admin
തര്‍ക്കം തുടരുന്നു; ജെ‍ഡിഎസ് മന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും

മന്ത്രിസ്ഥാനത്തേക്ക് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെ‍ഡിഎസ് മന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും.

Full View

മന്ത്രിസ്ഥാനത്തേക്ക് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജെ‍ഡിഎസ് മന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കും. ജില്ലാ പ്രസിഡന്റുമാരുടേയും സംസ്ഥാന ഭാരവാഹികളുടെയും അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. എന്‍സിപിയും മന്ത്രിയെ തീരുമാനിക്കാനാവാതെ ആശയക്കുഴപ്പത്തില്‍ തുടരുകയാണ്.

മന്ത്രിസ്ഥാനം കിട്ടുമെന്ന് ഉറപ്പായിട്ടും മന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തില്‍ തുടരുകയാണ് എന്‍സിപിയും ജെഡിഎസും. മന്ത്രിപദം വേണമെന്ന നിലപാടില്‍ മാത്യു ടി തോമസും കെ.കൃഷ്ണന്‍കുട്ടിയും ഉറച്ച് നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനമെടുക്കുക കേന്ദ്ര നേതൃത്വമാണ്. ഇതിന് മുന്നോടിയായി എച്ച് ഡി ദേവഗൌഡ സംസ്ഥാനത്തെ നേതാക്കളുമായി സംസാരിച്ചു. സിപിഎമ്മിന് കൂടുതല്‍ താത്പര്യം മാത്യു ടി തോമസിനോടാണെന്നാണ് സൂചനകള്‍.

Advertising
Advertising

എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഉറച്ച് നില്‍ക്കുന്നതിനാല്‍ എന്‍സിപിക്കും മന്ത്രിയെ തീരുമാനിക്കാനായിട്ടില്ല. രണ്ടരവര്‍ഷം വീതം ഇരുവരും മന്ത്രിമാരാകട്ടെയെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടങ്കിലും സിപിഎമ്മിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രത്തില്‍ നിന്ന് തന്നെയാകും ഉണ്ടാവുക. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന നിലപാടില്‍ നിന്ന് തോമസ് ചാണ്ടി അയഞ്ഞതായാണ് വിവരം. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേലിന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News