ആദിവാസി വിദ്യാര്‍ഥിയുടെ വിദേശ ഉപരിപഠനം; സഹായഹസ്തവുമായി എകെ ബാലന്‍

Update: 2018-05-08 09:09 GMT
ആദിവാസി വിദ്യാര്‍ഥിയുടെ വിദേശ ഉപരിപഠനം; സഹായഹസ്തവുമായി എകെ ബാലന്‍

ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സില്‍ പ്രവേശം ലഭിച്ചിട്ടും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം യാത്ര അനിശ്ചിതമായി നീണ്ട ആദിവാസി വിദ്യാര്‍ഥിയെ സഹായിക്കാന്‍ മന്ത്രി എകെ ബാലന്‍ ഇടപെട്ടു.

ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സില്‍ പ്രവേശം ലഭിച്ചിട്ടും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം യാത്ര അനിശ്ചിതമായി നീണ്ട ആദിവാസി വിദ്യാര്‍ഥിയെ സഹായിക്കാന്‍ മന്ത്രി എകെ ബാലന്‍ ഇടപെട്ടു. കാസര്‍കോട് സ്വദേശി ബിനീഷിന് ഐഇഎല്‍ടിഎസ് പരിശീലനത്തിനായി 26500 നാളെ കൈമാറും. പരിശീലനത്തിനായി അടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് പോകാനും മന്ത്രി ബിനേഷിന് നിര്‍ദേശം നല്‍കി. യാത്ര ചെലവിനും മറ്റുമായി പണം ആവശ്യപ്പെട്ട് ബിനേഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കുരുങ്ങിക്കിടക്കുന്നത് കാരണം പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു ബിനേഷ്.

Tags:    

Similar News