വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാന്‍ സിപിഎം ഹെല്‍പ് ഡെസ്‌ക്
കോഴിക്കോട് ജില്ലയിലെ 16 ഏരിയ കമ്മറ്റി ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ഹെല്‍പ് ഡെസ്‌കുകളുമായി സിപിഎം. സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ ലഭ്യമാക്കും. കോഴിക്കോട് ജില്ലയിലെ 16 ഏരിയ കമ്മറ്റി ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
വിദ്യാഭ്യാസ വായ്പയെടുത്ത കടക്കെണിയിലായവരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒമ്പത് ലക്ഷം രൂപവരെ വായ്പയെടുത്തവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ പദ്ധതി ജനങ്ങളിലെത്തിക്കാന്‍ സംഘടനാ സംവിധാനത്തെ പൂര്‍ണമായും ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയെടുത്ത് ദുരിതത്തിലായവരുടെ യോഗം കോഴിക്കോട് ജില്ലാ കമ്മറ്റി വിളിച്ചു കൂട്ടി. തുടര്‍ന്ന് കോഴിക്കോട്ടെ എല്ലാ ഏരിയാ കമ്മറ്റികളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
എല്‍ഡിഎഫ് എം.എല്‍എമാര്‍ അടങ്ങുന്നതാണ് കമ്മറ്റി. പദ്ധതിയുടെ വിശദാശംങ്ങളും മറ്റ് സഹായങ്ങളും ഹെല്‍പ് ഡെസ്‌ക് മുഖേനെ ലഭ്യമാക്കും. ഈ മാസം 15 മുതലാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങുക.