വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കണ്‍സെഷന്‍ നിഷേധിക്കരുതെന്ന് കോടതി
Update: 2018-05-08 10:10 GMT
യാത്ര ചെയ്യുമ്പോള്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ല
കെഎസ്ആര്‍ടിസിയില്‍ വിദ്യാർത്ഥികൾക്കുള്ള യാത്രാ നിരക്കിളവിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സ്വശ്രയ .പാരലൽ എയ്ഡഡ് അൺ എയ്ഡഡ് വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിളവ് അനുവദിക്കണം. സ്ഥാപന ' മേധാവിയുടെ അനുമതിയോടെ അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് ഒരു മാസത്തിനകം കൺസഷൻ കാർഡ് അനുവദിക്കണം. നിലവിൽ യാത്രാ നിരക്കള്ളവർക്ക് യാത്ര സൗകര്യം നിഷേധിക്കരുത്. യാത്രാ നിരക്കിളവിൽ നിയന്ത്രണം ഏർപ്പെടുത്തിയ കെഎസ്ആര്‍ടിസിയുടെ സർക്കുലർ ചോദ്യം ചെയ്ത് എംഎസ്എഫ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.