സൌദി തൊഴില്‍പ്രതിസന്ധി: കെടി ജലീല്‍ സൌദിയിലേക്ക്
സൌദിയിലെ പ്രത്യേക സാഹചര്യം വിലയിരുത്താന്‍ മന്ത്രി കെടി ജലീല്‍ സൌദിയിലേക്ക് പോകും. വകുപ്പ് സെക്രട്ടറി വികെ ബേബിയും മന്ത്രിയോടൊപ്പം സൌദിയിലേക്ക് പോകുന്നുണ്ട്
സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികളില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാനവും യോജിച്ച് പ്രവര്‍ത്തിക്കും.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഇതിനായി നാളെ സൌദിയിലെത്തും. കേന്ദ്രം വേണ്ട രീതിയില്‍ ഇടപെടുന്നില്ലന്ന വിമര്‍ശം സംസ്ഥാനത്തിനുണ്ട്.
പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മന്ത്രി കെ.ടി ജലീലിനെ സൌദിയിലേക്ക് അയക്കുന്നത്. ഏകോപനത്തിനായി സ്പെഷ്യല്‍ സെക്രട്ടറി ഡോ.വി.കെ ബേബിയേയും സൌദി അറേബ്യയിലേക്ക് അയക്കുന്നുണ്ട്. മലയാളികളുടെ പ്രശ്നത്തില്‍ അതിവേഗത്തില്‍ ഇടപെടുമെന്ന് മന്ത്രി കെടി ജലീല്‍ മീഡിയാവണ്ണിനോട് പറഞ്ഞു.
200 മലയാളികള്‍ കുടുങ്ങികിടക്കുന്നതായാണ് ഏകദേശ വിവരം. സൌദിയിലുള്ള വി.കെ സിംഗിനൊപ്പം സഹകരിച്ചാകും കേരളത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍. ഗള്‍ഫിലുള്ള മലയാളി സംഘടനകളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.