വീട്ടുടമയെയും ഭാര്യയെയും കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നു

Update: 2018-05-09 02:42 GMT
വീട്ടുടമയെയും ഭാര്യയെയും കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നു

അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന.

തൊടുപുഴയില്‍ വീട്ടുടമയെയും ഭാര്യയെയും കെട്ടിയിട്ട് മുപ്പത് പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു.. പെട്രോള്‍ പമ്പ് ഉടമയായ ബാലചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ഹിന്ദിയും തമിഴും സംസാരിക്കുന്നവരാണ് മോഷണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയും തൊടുപുഴയില്‍ സമാനരീതിയിലുള്ള മോഷണം നടന്നിരുന്നു. ഇതിന് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് സൂചന.

Tags:    

Similar News