തോട്ടണ്ടി ഇറക്കുമതി: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
Update: 2018-05-09 06:07 GMT
ഫെബ്രുവരി 17നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെട്ട തോട്ടണ്ടി ഇറക്കുമതി അഴിമതി കേസില്‍ ഫെബ്രുവരി 17 നകം അന്വേഷണ റിപ്പോര്‍ത്ത് സമര്‍പ്പിക്കാന്‍ നിര്‍ദേശം.തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് നിര്‍ദേശം. ഇന്ന് ഹരജി പരിഗണനക്കെടുത്തയുടന്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണത്തിന് രണ്ട് മാസത്തെ സമയവും ചോദിച്ചു. ഇതെതുടര്‍ന്നാണ് ഫെബ്രുവരി 17നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.