ധനസ്ഥിതി മോശമെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്ക്
ഉടനടി കൊടുത്തു തീര്‍ക്കേണ്ട നിരവധി കടമുണ്ട്. ബജറ്റിനെ നോക്കുകുത്തിയാക്കി പുതിയ ചെലവുകള്‍ നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മോശമാണെന്ന നിലപാട് ആവര്‍ത്തിച്ച ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. എന്നാല്‍ ഇതിന്‍റെ പേരില്‍ വന്‍കിട പദ്ധതികളുടെ ചിലവുകള്‍ മാറ്റിവെക്കില്ല. നികുതി പിരിവ് ഊര്‍ജിതമാക്കി ധനസ്ഥിതി 2 വര്‍ഷത്തിനുള്ള ശക്തിപ്പെടുത്തുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുന്പോള്‍ അക്കൌണ്ടില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നുവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പുതിയ ധനമന്ത്രി ഇങ്ങനെയാണ് പ്രതികരിച്ചത്. എന്നാല്‍ ഈ ധനസ്ഥിതി വന്‍കിട പദ്ധതികളെ ബാധിക്കില്ല. നിലവിലുള്ളവ മാത്രമല്ല പുതിയ പദ്ധതികള്‍ക്കും തുക കണ്ടെത്താനാകും.
ബജറ്റിനെ നോക്കുകുത്തിയാക്കിയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്‍റഗ്രേറ്റഡ് ചെക്പോസ്റ്റ് സ്ഥാപിച്ച് നികുതി പിരിവ് ഊര്‍ജിതമാക്കും. അനാവശ്യമായ നികുതി സ്റ്റേകള്‍ ഒഴിവാക്കും. ജി എസ് ടി വരുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു