മത്സരിക്കാന്‍ താത്പര്യമെന്ന് ശ്രീശാന്ത്

Update: 2018-05-10 18:48 GMT
Editor : admin
മത്സരിക്കാന്‍ താത്പര്യമെന്ന് ശ്രീശാന്ത്
Advertising

തൃപ്പൂണിത്തറയിലോ തിരുവനന്തപുരം സെന്‍ട്രലിലോ ശ്രീയെ മത്സരിപ്പിക്കാനാണ് നീക്കം

Full View

ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം. തൃപ്പൂണിത്തറയിലോ തിരുവനന്തപുരം സെന്‍ട്രലിലോ ശ്രീയെ മത്സരിപ്പിക്കാനാണ് നീക്കം. ശ്രീശാന്ത് മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന് കത്തയച്ചു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന നിലപാടാണ് ശ്രീ സ്വീകരിച്ചിട്ടുള്ളത്. ബിജെപി നേതൃത്വവുമായി ശ്രീശാന്തിന്റെ ഭാര്യയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. ശ്രീശാന്ത് ഉള്പ്പെടെ പ്രമുഖര് പരിഗണനയിലുണ്ടെന്ന് ബിജെപി അധ്യക്ഷന് കുമ്മനം രാജശേഖരന്‍ സ്ഥിരീകരിച്ചു.

ബിജെപിക്ക് നല്ല സ്വാധീനമുള്ള മണ്ഡലങ്ങളാണ് തൃപ്പൂണിത്തറയും തിരുവനന്തപുരം സെന്‍ട്രലും. ശ്രീശാന്തിനെ കളത്തിലിറക്കാനായാല്‍ രണ്ട് മണ്ഡലങ്ങളിലേതിലായാലും നല്ല മത്സരം കാഴ്ചവയ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. മുംബൈയിലുള്ള ശ്രീ നാളെയോ മറ്റന്നോളോ തിരുവനന്തപുരത്തെത്തി അമിത് ഷായെ കാണുമെന്നാണ് അറിയുന്നത്. തൃപ്പൂണിത്തറ മണ്ഡലത്തിലെ താമസക്കാരനായ ശ്രീശാന്തിനെ ഇവിടെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍

മത്സരിക്കാന്‍ താത്പര്യമെന്ന് ശ്രീശാന്ത്

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി ശ്രീശാന്തിനെ സമീപിച്ചിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News