ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്ന് വിഎസ്

Update: 2018-05-10 22:43 GMT
Editor : admin
ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്ന് വിഎസ്

ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്‍റെ ആകെ അന്തസ്സത്തയാണ്. അവ തുറന്നുകാട്ടുന്നതിനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ ഞാന്‍ കാണുന്നു.....

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ ഉത്തരങ്ങളില്ലെന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തെയാണ് വിഎസ് കടന്നാക്രമിച്ചിട്ടുള്ളത്. "ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കണം, എന്നാല്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമില്ല. ഈ ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്‍റെ ആകെ അന്തസ്സത്തയാണ്. അവ തുറന്നുകാട്ടുന്നതിനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ ഞാന്‍ കാണുന്നു. അതിനുള്ള മറ്റൊരു വേദിയാണ് ഫേസ്ബുക്ക്‌. എന്‍റെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും ഈ സമരമുഖവും വിജയകരമായിക്കൊണ്ടിരിക്കുന്നതായി സന്തോഷത്തോടെ ഞാന്‍ മനസ്സിലാക്കുന്നു" - പോസ്റ്റ് പറയുന്നു.

Advertising
Advertising

ഉമ്മന്‍ ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ല!!! ‘ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്’ എന്ന ശീര്‍ഷകത്തില്‍ ഞ...

Posted by VS Achuthanandan on Saturday, April 23, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News