സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകമെന്ന് അധികൃതര്‍
Update: 2018-05-10 20:47 GMT
പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍
സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകമെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് ജാബിര്‍ ബിന്‍ ഹാഫിസ്, സി ഇ ഒ ബാജു ജോര്‍ജ് എന്നിവരാണ് പങ്കെടുത്തത്. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സ്മാര്‍ട് സിറ്റി പ്രതിനിധികളുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പദ്ധതിയുടെ വിശദാംശങ്ങളും പ്രവര്‍ത്തന പുരോഗതിയും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.