ജനവാസമേഖലയില്‍ മലിനജലം പുറന്തള്ളുന്നു; ജനജീവിതം ദുസ്സഹം

Update: 2018-05-10 20:03 GMT
ജനവാസമേഖലയില്‍ മലിനജലം പുറന്തള്ളുന്നു; ജനജീവിതം ദുസ്സഹം

മലിനജലത്തിന്റെ നടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം.

Full View

മലിനജലത്തിന്റെ നടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം. ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് അനിയന്ത്രിതമായി പുറം തള്ളുന്ന മലിന ജലം ഇവരുടെ ജീവിതം ദുസ്സഹമാക്കിയിട്ട് നാളുകളേറെയായി. നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്തതിനാല്‍ കഴിഞ്ഞ ദിവസം മാലിന്യം പുറന്തള്ളാനുള്ള ഹോട്ടല്‍ ഉടമകളുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു.

മെഡിക്കല്‍ കോളജിന് സമീപത്തെ ഹോട്ടലുകളും ലോഡ്ജുകളും മെഡിക്കല്‍ ലാബുകളും മലിന ജലം യഥേഷ്ടം ഒഴുക്കി വിടുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാല്‍ വീടുകളിലേക്കുള്ള വഴിയിലും വീട്ടുമുറ്റത്തുമാണ് മലിനജലം ചെന്നെത്തുന്നത്. ഏത് സമയത്തും ഈ പ്രദേശത്തുകാരെ പകര്‍ച്ച വ്യാധികള്‍ കാത്തിരിക്കുന്നു. ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത നിസ്സഹായവസ്ഥയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഹോട്ടലില്‍നിന്നുള്ള മാലിന്യം റോഡിനപ്പുറത്തുള്ള ടാങ്കിലെത്തിക്കാന്‍ റോഡ് കീറി പൈപ്പിട്ടിരുന്നു. എന്നാല്‍ ഇത് കക്കൂസ് മാലിന്യമാണെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് കോര്‍പറേഷന്‍ അധികാരികള്‍ ഈ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് ആരോപണമുണ്ട്.

Tags:    

Similar News