പൊങ്കാലക്കിടെ ഒരു ഉറക്കമുണ്ടാക്കിയ പൊല്ലാപ്പ്

Update: 2018-05-11 06:26 GMT
Editor : Subin
പൊങ്കാലക്കിടെ ഒരു ഉറക്കമുണ്ടാക്കിയ പൊല്ലാപ്പ്

വീട്ടിലേക്ക് പോകാതെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് ഒരമ്മ നിലവിളിച്ച് ഓടിയത്. കാര്യം ഇതാണ്, ഒപ്പം വന്ന മകനെ കാണാനില്ല. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല...

Full View

ചിലപ്പോഴൊക്കെ ഉറക്കം വലിയ പൊല്ലാപ്പുകള്‍ ഉണ്ടാക്കും. ഇന്നലെ തലസ്ഥാനത്തെ പോലീസിനെ ആശങ്കയിലാക്കിയത് ആറ്റിങ്ങലിലുള്ള രഞ്ജിത്തിന്റെ ഉറക്കമായിരുന്നു. വീട്ടുകാരോടൊപ്പം പൊങ്കാലക്കെത്തിയ രഞ്ജിത്ത് പോലീസിനെയും വീട്ടുകാരേയും വട്ടം കറക്കിയത് എങ്ങനെയാണന്ന് കാണാം.

ലക്ഷങ്ങള്‍ എത്തിയ തലസ്ഥാത്തെ പൊങ്കാലക്കാഴ്ച്ച. എല്ലായിടത്തും തിരക്കോട് തിരക്ക്. ഉച്ചക്ക് ശേഷം ഭക്തരെല്ലാം വീടുകളിലേക്ക് മടങ്ങി. പക്ഷെ വീട്ടിലേക്ക് പോകാതെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് ഒരമ്മ നിലവിളിച്ച് ഓടിയത്. കാര്യം ഇതാണ്, ഒപ്പം വന്ന മകനെ കാണാനില്ല. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല.

സംഘാടകരെകൊണ്ട് മൈക്കിലൂടെ അനൗണ്‍സ് ചെയ്യിപ്പിച്ചിട്ടും നോ രക്ഷ. കേട്ടപാടെ പോലീസ് തപ്പിയിറങ്ങി. പക്ഷെ കുറെ കറങ്ങിയത് മിച്ചം ആളെ കിട്ടിയില്ല.അടുത്ത വഴി പോലീസ് ആലോചിച്ചിരിക്കുമ്പോഴാണ് രഞ്ജിത്ത് അമ്മയെ വിളിക്കുന്നത്. തമ്പാനൂരുള്ള ബാങ്കിന്റെ സൈഡില്‍ ഇരുന്ന അവന്‍ ഉറങ്ങിപ്പോയി. ഇതറിയാതിരുന്ന ജീവനക്കാര് ബാങ്ക് പൂട്ടി വീട്ടിലും പോയി. പിന്നെ ഉണ്ടായിരുന്ന സമയം ആശ്വസത്തിന്റെയും കണ്ണീരിന്റേയുമായിരുന്നു.

Writer - Subin

contributor

Editor - Subin

contributor

Similar News