അമീറുല്‍ ഇസ്‌ലാമിനെ കാഞ്ചീപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

Update: 2018-05-11 05:57 GMT
Editor : admin

പ്രതി ഉപേക്ഷിച്ചതായി പറയപ്പെടുന്ന മഞ്ഞ ഷര്‍ട്ട് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

Full View

ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ പോലീസ് കാഞ്ചീപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഉപേക്ഷിച്ചതായി പറയപ്പെടുന്ന മഞ്ഞ ഷര്‍ട്ട് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

കാഞ്ചീപുരത്തെ ശിങ്കരവാക്കത്തെ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനിയിലും കമ്പനിയിലുമായിരുന്നു തെളിവെടുപ്പ്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനിയില്‍ അമീറുല്‍ ഇസ്ലാം ഒരാഴ്ച്ച താമസിച്ചതായാണ് പൊലീസിന് കിട്ടിയ വിവരം. അമീര്‍ ജോലി ചെയ്തതായി പറയപ്പെടുന്ന ഡോന്‍സന്‍ എന്ന കമ്പനിയിലും തെളിവെടുപ്പ് നടത്തി. എന്നാല് ജിഷയെ കൊലപ്പെടുത്തുന്ന സമയത്ത് അമീര്‍ ധരിച്ചതായി പറയുന്ന മഞ്ഞ ഷര്‍ട്ട് ഇവിടെ നിന്നൊന്നും കണ്ടെടുക്കാനായില്ല. ‌‌

പുലര്‍ച്ചെ നാല് മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ട അന്വേഷണ സംഘം ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാഞ്ചീപുരത്തെത്തിയത്. തെളിവെടുപ്പ് ഒരു മണിക്കൂര്‍ നേരം നീണ്ടു. അമീറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയായിരുന്നു തെളിവെടുപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News