അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നത് വരെ വേഗ നിയന്ത്രണം; ട്രെയിനുകള്‍ മുപ്പത് മിനിട്ടെങ്കിലും വൈകും

Update: 2018-05-12 12:24 GMT
Editor : Sithara
അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നത് വരെ വേഗ നിയന്ത്രണം; ട്രെയിനുകള്‍ മുപ്പത് മിനിട്ടെങ്കിലും വൈകും

30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ പാടില്ല.

വേഗം നിയന്ത്രിക്കുന്നതോടെ എല്ലാ ട്രെയിനുകളും മുപ്പത് മിനിട്ടെങ്കിലും വൈകുമെന്ന് റെയില്‍വെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍. രാത്രിയും പുലര്‍ച്ചയും ഓടുന്ന ട്രെയിനുകള്‍ ഇതിലേറെ സമയം വൈകിയേക്കും. അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നത് വരെ വേഗ നിയന്ത്രണം തുടരും.

പാളങ്ങളിലെ വിള്ളലുകള്‍ പരിഹരിക്കുന്നത് ഉള്‍പ്പെടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വരെ എടുത്തേക്കുമെന്നാണ് റെയില്‍വെയുടെ നിഗമനം. ഈ കാലയളവില്‍ വേഗത നിയന്ത്രണം തുടരും. വേഗത നിയന്ത്രിക്കുന്നതോടെ മുപ്പത് മിനിട്ടെങ്കിലും എല്ലാ ട്രെയിനുകളും വൈകുമെന്ന് റെയില്‍വെ സീനിയര്‍ ഡിവിഷന്‍ കൊമേഴ്സ്യല്‍ മാനേജര്‍ പറഞ്ഞു.

സുരക്ഷക്കാണ് റെയില്‍വെ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളത്തില്‍ വിള്ളലുള്ള 202 സ്ഥലങ്ങള്‍ നിരന്തരം നിരീക്ഷിക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റെയില്‍വെ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News