അനൂപ് ജേക്കബിന്റെ ബന്ധു നിയമനത്തെക്കുറിച്ച് അന്വേഷിക്കുന്നതായി വിജിലന്‍സ്

Update: 2018-05-12 03:24 GMT
അനൂപ് ജേക്കബിന്റെ ബന്ധു നിയമനത്തെക്കുറിച്ച് അന്വേഷിക്കുന്നതായി വിജിലന്‍സ്

അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസ്, സഹോദരി അമ്പിളി ജേക്കബ് എന്നിവരുടെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്.

മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ബന്ധുക്കളുടെ നിയമനത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു. അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസ്, സഹോദരി അമ്പിളി ജേക്കബ് എന്നിവരുടെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്.

മറ്റ് മന്ത്രി ബന്ധുക്കളുടെ നിയമനം സംബന്ധിച്ച പരാതിയില്‍ വിജിലന്‍സിനുള്ള നിലപാട് കോടതിയെ അറിയിച്ചില്ല. ഈ സാഹചര്യത്തില്‍ പരാതിയിലുന്നയിച്ച ആക്ഷേപങ്ങളുടെ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. കേസ് നവംബര്‍ 18ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News