എസ്എന്‍ഡിപി മൈക്രോഫിനാന്‍സിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്

Update: 2018-05-13 21:39 GMT
Editor : Sithara
എസ്എന്‍ഡിപി മൈക്രോഫിനാന്‍സിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്
Advertising

കൊല്ലത്ത് ശാഖാ അംഗങ്ങളായ സ്ത്രീകളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി.

Full View

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സിന്‍റെ പേരില്‍ വീണ്ടും തട്ടിപ്പ്. കൊല്ലത്ത് ശാഖാ അംഗങ്ങളായ സ്ത്രീകളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി. വായ്പ 15 ദിവസത്തിനുളളില്‍ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കൊല്ലം യൂണിയനില്‍ ഉള്‍പ്പെട്ട 23 ശാഖകളിലെ അംഗങ്ങള്‍ക്ക് യൂണിയന്‍ വക്കീല്‍ നോട്ടീസ് അയച്ചു. പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാലാണ് നോട്ടീസ് അയച്ചതെന്നാണ് യൂണിയന്റെ വിശദീകരണം. മീഡിയവണ്‍ എക്‌സ്‌ക്ലുസിവ്.

എസ്എന്‍ഡിപി കൊല്ലം താലൂക്ക് യൂണിയിനിലാണ് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ കോടികളുടെ അഴിമതി ആരോപണം ഉയരുന്നത്. താലൂക്ക് യൂണിയന്റെ കീഴിലുളള 73 ശാഖകളില്‍ 2013ല്‍ വായ്പ്പ വിതരണം ചെയ്തിരുന്നു. 20 അംഗങ്ങള്‍ വരെയുള്ള യൂണിറ്റുകളായി തിരിച്ചാണ് വായ്പ്പ വിതരണം ചെയ്തത്. എന്നാല്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പണം നല്‍കിയില്ല. അര്‍ഹതിയില്ലെന്ന് കാണിച്ച് പലരെയും ഇതില്‍ നിന്ന് ഒഴിവാക്കി.

എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം ഒഴിവാക്കിയവര്‍ക്കടക്കം വായ്പ്പ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. 15 ദിവസത്തിനുളളില്‍് തിരിച്ചടക്കണമെന്നാണ് കൊല്ലം താലൂക്ക് യൂണിയന്‍ അയച്ച നോട്ടീസില്‍ പറയുന്നത്. യൂണിറ്റില്‍ ചേരുന്നതിനായി നല്‍കിയ രേഖ ഉപയോഗിച്ച് തങ്ങളുടെ പേരില്‍ നേതൃത്വം പണം തട്ടിതാണെന്ന് അംഗങ്ങള്‍ ആരോപിക്കുന്നു.

എടുത്ത വായ്പ്പ അടച്ച് തീര്‍ത്തവര്‍ക്കും യൂണിയന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പിരിച്ച പണം ബാങ്കില്‍ അടയ്ക്കാതിരുന്ന ശേഷം സാമ്പത്തിക ബാധ്യത തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അംഗങ്ങളായ സ്ത്രീകള്‍ ആരോപിക്കുന്നു. എന്നാല്‍ യൂണിറ്റിലെ അംഗങ്ങള്‍ വായ്പ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാണ് നേതൃത്വം പറയുന്നത്. ഇത് മൂലമാണ് നോട്ടീസ് അയച്ചതെന്നും കൊല്ലം താലൂക്ക് യൂണിയന്‍ നേതൃത്വം വിശദീകരിക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News