ഫാ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആവശ്യപ്രകാരമാണ് നിയമനം.
ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി ഫാദര്‍ തോമസ് തറയിലിനെ നിയമിച്ചു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആവശ്യപ്രകാരമാണ് നിയമനം. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിങ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറാണ് ഫാ. തോമസ് തറയിൽ. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയയാളാണ്. ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളി ഇടവകാംഗമായ തോമസ് തറയിൽ 2000 ജനുവരി ഒന്നിന് മാർ ജോസഫ് പൗവത്തിലിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.