സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്.

Update: 2025-12-19 09:29 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. വിവരം കുട്ടി വീട്ടിൽ വന്ന് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ കല്പകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകൾ വീട്ടിൽ കയറി വന്ന് മർദിച്ചതായി പ്രതിയായ ആഷിക്കും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News