ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍‍

Update: 2018-05-13 21:38 GMT
Editor : admin
ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍‍

പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോകുകയായിരുന്നു

Full View

തിരുവനന്തപുരം ആറ്റിങ്ങലില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായി. കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍. പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

പ്രതികള്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തിയത്. ബഹളം വെച്ച പെണ്‍കുട്ടിയെ ഓട്ടോയില്‍ നിന്നിറക്കി റോഡരികിലിട്ട് നാല് പേര്‍ തല്ലുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. പിന്നീട് പാരിപ്പള്ളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Advertising
Advertising

ഞെട്ടിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിന് മുമ്പാകെ വെളിപ്പെടുത്തിയത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് മാസത്തിനിടെ പല തവണ പീഡനത്തിനിരയായി. പണം വാങ്ങി പലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ച വെച്ചതായും പോലീസ് പറഞ്ഞു.

കേസില്‍ അയിരൂര്‍ സ്വദേശികളായ കുക്കു എന്ന അനൂപ്ഷാ, കണ്ണന്‍ എന്ന ശഹീദ്, ഇടവ സ്വദേശി ഇട്ടു എന്ന ഷംനാദ്, വര്‍ക്കല സ്വദേശി സല്‍മാന്‍, ചെമ്മരുത്തി സ്വദേശികളായ അന്‍ദ്രു എന്ന ഷഹനാസ്, സൂരദ്, കുട്ടു എന്ന അല്‍അമീന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പത്തോളം പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News