കൊല്ലത്ത് കാറിടിച്ച് രണ്ട് സൈക്കിള്‍ യാത്രികര്‍ മരിച്ചു
Update: 2018-05-13 01:14 GMT
അമിത വേഗതയിലെത്തിയ കാര്‍ സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു...
കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ കാറിടിച്ച് രണ്ട് സൈക്കിള്‍ യാത്രികര്‍ മരിച്ചു. വലിയകുളങ്ങര സ്വദേശി ജലാലുദ്ദീന്‍, ചങ്ങന്‍കുളങ്ങര സ്വദേശി വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അപകട സ്ഥലത്തു വച്ചു തന്നെ രണ്ടു പേരും മരിച്ചു. അമിത വേഗതയിലെത്തിയ കാര്‍ സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.