സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

Update: 2018-05-13 15:39 GMT
Editor : Muhsina
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

തൃശൂരിലും വയനാട്ടിലുമാണ് ആദ്യ സമ്മേളനങ്ങള്‍. തൃശൂരിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം..

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം. തൃശൂരിലും വയനാട്ടിലുമാണ് ആദ്യ സമ്മേളനങ്ങള്‍. തൃശൂരിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും വയനാട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

Full View

സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന തൃശൂരാണ് ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ജില്ലകളിലൊന്ന്. ഇന്ന് വൈകീട്ട് തൃപ്രയാറില്‍ കൊടി ഉയരുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. നാളെ രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3 ദിവസവും പിണറായി വിജയന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വിഭാഗീയതകളോ കാര്യമായ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുന്നംകുളം ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കം സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് തോല്‍വിയും ചര്‍ച്ചയാകാന്‍ ഇടയുണ്ട്.വയനാട്ടില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ടഘാടനം ചെയ്യും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News