ദുരിത ജീവിതത്തിനിടയിലും എസ്എസ്‍എല്‍സിക്ക് 97 ശതമാനം മാര്‍ക്ക്; സുനിതയ്ക്ക് സഹായവാഗ്ദാനവുമായി ധനമന്ത്രി

Update: 2018-05-14 12:18 GMT
ദുരിത ജീവിതത്തിനിടയിലും എസ്എസ്‍എല്‍സിക്ക് 97 ശതമാനം മാര്‍ക്ക്; സുനിതയ്ക്ക് സഹായവാഗ്ദാനവുമായി ധനമന്ത്രി

ദയനീയ ജീവിതത്തിനിടയിലും പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സുനിതയുടെ കഥ നേരത്തെ വാര്‍ത്തയായിരുന്നു.

Full View

പഠനത്തില്‍ മികവ് തെളിയിച്ച കോഴിക്കോട് കക്കയം അമ്പലക്കുന്ന് കോളനിയിലെ സുനിതക്ക് ധനമന്ത്രി തോമസ് ഐസകിന്റെ സഹായവാഗ്ദാനം.‌ ദയനീയ ജീവിതത്തിനിടയിലും പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സുനിതയുടെ കഥ നേരത്തെ വാര്‍ത്തയായിരുന്നു. കോളനിയിലെ മുഴുവന്‍ കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച പ്രത്യേക സ്കീമിലെ തുക അനുവദിക്കുമെന്നും അദേഹം പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ള അമ്മ, അച്ഛന്‍ നേരത്തെ മരിച്ചു. ചോര്‍ന്നൊലിക്കുന്ന വീട്, വൈദ്യുതിയില്ല, ഈ സാഹചര്യങ്ങളില്‍ നിന്നാണ് സുനിത പത്താം ക്ലാസില്‍ 97 ശതമാനം മാര്‍ക്ക് വാങ്ങിയത്. ഇപ്പോള്‍ സെന്റ് മേരീസ് സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്
ഹൈഡല്‍ ടൂറിസം പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ചേച്ചിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് മൂന്ന് പേരുടെയും ജീവിതം മുന്നോട്ട് നീക്കുന്നത്. കക്കയത്തെത്തിയ മന്ത്രിയെ സുനിത സന്ദര്‍ശിച്ച് ദുരിതം അറിയിച്ചു. തുടര്‍ന്ന് സുനിതയുടെ വീട് സന്ദര്‍‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു വീട് സന്ദര്‍ശിച്ചത്. പ്ലസ്ടു കഴിഞ്ഞാല്‍ സുനിതക്കാവശ്യമായ എല്ലാ സഹായവും മന്ത്രി ഉറപ്പ് നല്‍കി

പത്താം ക്ലാസ് പാസായതിനു ശേഷം സുനിതയെ സഹായിക്കാന്‍ ചില ഫെയ്സ്ബുക്ക് കൂട്ടായ്മകള്‍ മുന്നോട്ട് വന്നിരുന്നു. ഇവരുടെ സഹായത്തോടെയാണ് ഇപ്പോള്‍ പഠനം. അമ്പലക്കുന്ന് കോളനിയില്‍ ആകെയുള്ള 14 കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ അറിയാന്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കുമെന്നും തുടര്‍ന്ന് പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News