ഉയിര്‍പ്പിന്‍റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍

Update: 2018-05-14 23:30 GMT
Editor : Sithara
ഉയിര്‍പ്പിന്‍റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍
Advertising

യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.

യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷയും ദിവ്യബലിയും നടന്നു.

Full View

മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. തിരുവനന്തപുരം സെന്‍റ് മേരീസ് കത്രീഡലിൽ നടന്ന ഉയിർപ്പ് ശുശ്രൂഷയ്ക്കും പ്രദക്ഷിണത്തിനും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രത്യാശയോടെ മുമ്പോട്ട് പോയി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന് അദ്ദേഹം സന്ദേശം നൽകി.

സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന തിരു കർമ്മങ്ങൾക്കും ദിവ്യബലിക്കും ആർച്ച് ബിഷപ്പ് ഡോ എം സൂസെപാക്യം മുഖ്യകാർമ്മികത്വം വഹിച്ചു. കൊച്ചിയിൽ പറവൂർ മാർത്തോമ പള്ളിയിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ ദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഴിക്കോടും വിവിധ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ ഉണ്ടായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News