ദക്ഷിണേന്ത്യയില്‍ ഇന്ന് ദീപാവലി

Update: 2018-05-15 00:15 GMT
ദക്ഷിണേന്ത്യയില്‍ ഇന്ന് ദീപാവലി

കേരളത്തിലെ ഉത്തരേന്ത്യക്കാര്‍ക്ക് നാളെയാണ് ആഘോഷം

Full View

കേരളം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ദീപാവലി. ദീപം കൊളുത്തിയും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് നാളെയാണ് ദീപാവലി ആഘോഷം.

തിന്‍മയെ അകറ്റി നന്‍മയെ കുടിയിരുത്തുക എന്നതാണ് ദീപാവലിയുടെ സങ്കല്‍പം. പല ഇടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. രംഗോലി വരച്ചും പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷങ്ങള്‍. തുലാമാസത്തിലെ അമാവസി നാളിലാണ് ആഘോഷം.

ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ആഘോഷത്തോടനുബന്ധിച്ചുണ്ടാകും. കേരളത്തില്‍ സ്ഥിരതാമസമുളള ഉത്തരേന്ത്യക്കാര്‍ക്ക് ഞായറാഴ്ചയാണ് ദീപാവലി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ദീപാവലി. ഉത്തരേന്ത്യക്കാര്‍ നാളെ ആഘോഷിക്കും.

Tags:    

Similar News