പി കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ്: ആര്‍എംപി ഗവര്‍ണര്‍ക്ക് പരാതി നല്‍കും

Update: 2018-05-15 15:41 GMT
പി കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ്: ആര്‍എംപി ഗവര്‍ണര്‍ക്ക് പരാതി നല്‍കും
Advertising

സര്‍ക്കാര്‍ വിവേചാനാധികാരം ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടികാട്ടിയാണ് പരാതി നല്‍കുക

ടിപി വധകേസില്‍ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ ഗവര്‍ണര്‍ക്ക് ആര്‍എംപി പരാതി നല്‍കും. സര്‍ക്കാര്‍ വിവേചാനാധികാരം ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടികാട്ടിയാണ് പരാതി നല്‍കുക. ഹൈക്കോടതിയേയും സമീപിക്കാനാണ് തീരു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ 70 വയസ് പൂര്‍ത്തിയായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിന് മുന്നോടിയായി എതിര്‍പ്പ് ഉണ്ടോയെന്ന് അറിയാനായി കെ കെ രമയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍എംപി നിയമപരമായ പോരാട്ടം തുടങ്ങുന്നത്. ആദ്യ പടിയായി സര്‍ക്കാര്‍ വിവേചനാധികാരം ദുരുപയോഗം ചെയ്യുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കും . നേരത്തെ സര്‍ക്കാര്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ നടത്തിയ നീക്കവും ഗവര്‍ണര്‍ നടത്തിയ ഇടപെടലുകളും പരാതിയില്‍ ചൂണ്ടികാണിക്കും. ഇതിന് പിന്നാലെ ഹൈക്കോടതിയേയും സമീപിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ നിയമവിദഗ്ദരുമായി ആര്‍എംപി നേതൃത്വം ചര്‍ച്ച നടത്തും. കോടതി രേഖകള്‍ പ്രകാരം കുഞ്ഞനന്തന് നിലവില്‍ 70 വയസ് ആയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു

Tags:    

Similar News