അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍
Update: 2018-05-16 10:34 GMT
അടിച്ചുപൊളിച്ചു നടക്കേണ്ട വേനലവധിക്കാലത്താണ് ഇവര്‍ സേവനസന്നദ്ധരായി രംഗത്തിറിങ്ങിയിരിക്കുന്നത്.
വെക്കേഷന്‍ വേളയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറിങ്ങിയിരിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പരിചയപ്പെടാം. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എഞ്ചിനിയറിങ് കോളജിലെ എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് ഈ വേനലവധിക്കാലം സാമൂഹ്യസേവനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്രയമായ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കുന്ന തിരക്കിലാണ് ഈ വിദ്യാര്‍ത്ഥികള്‍.
അടിച്ചുപൊളിച്ചു നടക്കേണ്ട വേനലവധിക്കാലത്താണ് ഇവര്‍ സേവനസന്നദ്ധരായി രംഗത്തിറിങ്ങിയിരിക്കുന്നത്. പരീക്ഷക്കു മുമ്പുളള വെക്കേഷന്‍ വേളയാണ് ഇവര്‍ സാമൂഹ്യസേവനത്തിനായി തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം.