സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പായില്ല, കോഴിവില തോന്നുംപോലെ

Update: 2018-05-16 02:14 GMT
Editor : Jaisy
സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പായില്ല, കോഴിവില തോന്നുംപോലെ
Advertising

എന്നാല്‍ കനത്ത നഷ്ടം നേരിട്ടാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നതെന്ന് വ്യാപാരികളും പറയുന്നു

ഇറച്ചിക്കോഴിവിലയില്‍ സര്‍ക്കാമായി ധാരണയായിട്ടും സംസ്ഥാനത്തെ വിപണിയില്‍ ഈടാക്കുന്നത് തോന്നുന്ന വില. വില നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊളളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വില്‍പ്പനക്കാര്‍ ഇഷ്ടമുള്ള വിലക്കാണ് ഇറച്ചിക്കോഴി വില്ക്കുന്നത്. എന്നാല്‍ കനത്ത നഷ്ടം നേരിട്ടാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നതെന്ന് വ്യാപാരികളും പറയുന്നു.

Full View

ഇറച്ചിക്കോഴിക്ക് ജീവനോടെ കിലോക്ക് 87 രൂപ.ഇറച്ചിക്ക് 158 രൂപയും. ഈ വിലക്ക് ഇറച്ചിക്കോഴി വില്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ പലയിടത്തും തോന്നുന്ന വിലയാണ് ഇറച്ചിക്കോഴിക്ക്. കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചിക്ക് 160 രൂപയാണ് ഈടാക്കുന്നത്.സര്‍ക്കാര്‍ നിര്‍ദേശിച്ച വിലക്ക് വില്‍ക്കുന്നവരുമുണ്ട്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇത് 180 രൂപ മുതല്‍ 200 രൂപ വരെയാണ്. ജീവനോടെ കോഴിക്ക് ഗ്രമാപ്രദേശങ്ങളില്‍ 120 രൂപ മുതലാണ് ഈടാക്കുന്നത്. കനത്ത നഷ്ടം നേരിട്ടാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നതെന്ന് വ്യാപാരികളും പറയുന്നു.

തിരുവനന്തപുരത്ത് കോഴിക്ക് ജീവനോടെ കിലോക്ക് 115 രൂപ മുതല്‍ 122 രൂപ വരെയാണ് ഈടാക്കുന്നത്.ഇറച്ചിക്ക് 155ഉം.വരും ദിവസങ്ങിളിലെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് കോഴി വാങ്ങാന്‍ സാധിക്കുമോയെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News