അട്ടപ്പാടിയില്‍ റവന്യൂവകുപ്പ് വീണ്ടും ഭൂമി വാങ്ങാനൊരുങ്ങുന്നു

Update: 2018-05-18 18:30 GMT
അട്ടപ്പാടിയില്‍ റവന്യൂവകുപ്പ് വീണ്ടും ഭൂമി വാങ്ങാനൊരുങ്ങുന്നു

നേരത്തെ കഞ്ചിക്കോട് ഐഐടിക്ക് വേണ്ടി വനഭൂമി ഏറ്റെടുത്തതിന് പകരമായി അടപ്പാടിയില്‍ ഭൂമി വാങ്ങി വനംവകുപ്പിന് കൈമാറാനുള്ള നീക്കം മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ തടഞ്ഞിരുന്നു.

അട്ടപ്പാടിയില്‍ വീണ്ടും ഭൂമി വാങ്ങാനായി റവന്യൂ വകുപ്പ്. കെ.എസ്.ഇ.ബിയുടെ നിര്‍ദിഷ്ട സബ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വാങ്ങുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. കോട്ടത്തറയിലെ ആടുഫാമിന്‍റെ വക സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ ഒരുങ്ങുന്നത്.

Advertising
Advertising

അട്ടപ്പാടിയില്‍ കെഎസ്ഇബിയുടെ നിര്‍ദിഷ്ട സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാണ് ഭൂമി വാങ്ങാനുള്ള നീക്കവുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. ഭൂമി കണ്ടെത്തി നല്‍കണമെന്ന കെഎസ്ഇബിയുടെ അപേക്ഷയില്‍ കോട്ടത്തറയിലെ ആടുഫാമിന്റെ ഭൂമി ഏറ്റെടുത്തു നല്‍കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍, പട്ടികവര്‍ഗവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ അനുമതി ആവശ്യമായി വരുന്നതിനാല്‍ മറ്റു ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതെത്തുടര്‍ന്നാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വാങ്ങിനല്‍കാന്‍ റവന്യൂ വകുപ്പ് ഒരുങ്ങുന്നത്.

നേരത്തെ കഞ്ചിക്കോട് ഐഐടിക്ക് വേണ്ടി വനഭൂമി ഏറ്റെടുത്തതിന് പകരമായി അടപ്പാടിയില്‍ ഭൂമി വാങ്ങി വനംവകുപ്പിന് കൈമാറാനുള്ള നീക്കം മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്ഇബിക്ക് വേണ്ടി ഭൂമി വാങ്ങാനുള്ള നീക്കം നടക്കുന്നത്.

Tags:    

Similar News