സുന്നി ഐക്യത്തിന് തയ്യാറാണെന്ന കാന്തപുരം വിഭാഗത്തിന്റെ വാദം ചെപ്പടി വിദ്യയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

Update: 2018-05-19 10:33 GMT
Editor : Ubaid
സുന്നി ഐക്യത്തിന് തയ്യാറാണെന്ന കാന്തപുരം വിഭാഗത്തിന്റെ വാദം ചെപ്പടി വിദ്യയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി

സുന്നികള്‍ക്കിടയിലെ ഐക്യത്തിനായി സമസ്ത നേതാക്കള്‍ ശ്രമം നടത്തിയപ്പോഴെല്ലാം വിഘാതം സൃഷ്ടിച്ച പാരമ്പര്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

Full View

കേരളത്തില്‍ സുന്നി ഐക്യത്തിന് തയ്യാറാണെന്ന കാന്തപുരം വിഭാഗത്തിന്റെ വാദം പൊതു സമൂഹത്തിന്റെ അംഗീകാരം കിട്ടാനുള്ള ചെപ്പടി വിദ്യയാണെന്നും, ഐക്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് എക്കാലത്തും തടസ്സം നിന്ന ചരിത്രമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെതെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കുറ്റപ്പെടുത്തി. ദോഹയില്‍ മീഡിയാവണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

സുന്നികള്‍ക്കിടയിലെ ഐക്യത്തിനായി സമസ്ത നേതാക്കള്‍ ശ്രമം നടത്തിയപ്പോഴെല്ലാം വിഘാതം സൃഷ്ടിച്ച പാരമ്പര്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ദോഹയില്‍ മീഡിയാവണിനോട് പറഞ്ഞു. ഭിന്നതകള്‍ പരസ്പരം ചര്‍ച്ചചെയ്ത് ഐക്യപ്പെടുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പില്ലെന്നും. മുജാഹിദ് വിഭാഗങ്ങള്‍ നടത്തിയതുപോലെ ബാഹ്യമായി മാത്രം ഐക്യപ്പെടുന്നതില്‍ കാര്യമില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസം ഫണം വിടര്‍ത്തിയാടുന്ന വര്‍ത്തമാന കാലത്ത് സമുദായത്തിലെ എല്ലാ വിഭാഗങ്ങളും പൊതു പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തി ഒരുമിക്കണമെന്ന കാഴ്ചപ്പാടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെതെന്നും അബ്ഗുല്‍ ഹമീദ് ഫൈസി പറഞ്ഞു.

തിരുകേശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നതാണ് താനുള്‍പ്പെടെയുള്ള എസ്.വൈ.എസ് നേതാക്കള്‍ ഐക്യത്തിനെതിരാണെന്ന എ.പി വിഭാഗം പ്രചരണത്തിനു പിന്നിലെന്നും അബ്ഗുല്‍ ഹമീദ് ഫൈസി പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News