ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസ് സര്‍ക്കുലര്‍ ഇറക്കി

Update: 2018-05-20 02:28 GMT
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസ് സര്‍ക്കുലര്‍ ഇറക്കി

ഇതിനിടെ നാദാപുരം ഭൂമിവാതുക്കലില്‍ സിപിഎം പ്രവര്‍ത്തകന്‍ സന്തോഷിന്റെ ബാര്‍ബര്‍ ഷോപ്പ് തീ വെച്ച് നശിപ്പിച്ചു

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന വളയം സ്വദേശിക്കായി പോലീസ് ലുക്കൌട്ട് സര്‍ക്കുലര്‍ ഇറക്കി. സുരക്ഷാ ഭീഷണി പരിഗണിച്ച് ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ നാദാപുരം ഭൂമിവാതുക്കലിലെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ ബാര്‍ബര്‍ ഷോപ്പ് അജ്ഞാതര്‍ തീവെച്ചു നശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് തീവെപ്പുണ്ടായത്.പ്രദേശത്ത് കര്‍ശന പോലീസ് സുരക്ഷ തുടരുന്നു എന്ന് പൊലീസ് അവകാശപ്പെടുമ്പോഴാണ് തീവെപ്പ് നടന്നത്.

നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് അസ്ലം (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അസ്ലമിന് വെട്ടേറ്റത്. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായിരുന്നു ഇയാള്‍. കേസില്‍ കോടതി ഇയാളെ വറുതെ വിട്ടിരുന്നു.

Tags:    

Similar News