സാമ്പത്തിക ക്രമക്കേട് : എസ്എന്‍ഡിപി യോഗം മുന്‍ സെക്രട്ടറി അറസ്റ്റില്‍

Update: 2018-05-20 13:24 GMT
സാമ്പത്തിക ക്രമക്കേട് : എസ്എന്‍ഡിപി യോഗം മുന്‍ സെക്രട്ടറി അറസ്റ്റില്‍

എസ്എന്‍ഡിപിക്കായി പൂഞ്ഞാറില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട്

എസ്എന്‍ഡിപി യോഗം മീനച്ചില്‍ താലൂക്ക് മുന്‍ സെക്രട്ടറി കെ എം സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ഡിപിക്കായി പൂഞ്ഞാറില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഒരു കോടി രൂപ തട്ടിച്ചുവെന്ന പരാതി നല്‍കിയത് എസ്എന്‍ഡിപി യോഗം മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. കെഎം സന്തോഷ് കുമാറിനെ പോലീസ് കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News