ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്തുരോഗം, കോഴിക്കോട് നാട്ടുകാര്‍ ആശങ്കയില്‍

Update: 2018-05-20 00:40 GMT

കായക്കൊടിയില്‍ 33 ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ് ഇറങ്ങിയിരുന്നു.

കോഴിക്കോട് കായക്കൊടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം റിപ്പോര്ട്ട് ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയില്‍. ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും രോഗം പടരുമോയെന്നതാണ് ജനങ്ങളുടെ ആശങ്ക. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നാളെ കായക്കൊടിയില്‍ ചേരും.

Advertising
Advertising

Full View

കായക്കൊടിയില്‍ 33 ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ് ഇറങ്ങിയിരുന്നു. ഇവര്‍ക്കായി പ്രതിരോധ മരുന്നും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്കിടയിലെ ആശങ്ക നീങ്ങിയിട്ടില്ല.

മന്ത് രോഗം ബാധിച്ചവര്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഫൈലേറിയ വിരകളുടെ വളര്‍ച്ച തടയാനുള്ള മരുന്നുകള്‍ നല്‍കിയതിലൂടെ രോഗത്തിന്റെ വ്യാപനം കുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേ സമയം വിവിധ വകുപ്പുകളുടെ യോഗം നാളെ പഞ്ചായത്ത് അധികൃതര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പുറമേ പോലീസ്, റവന്യൂ വകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News