ഏലത്തിന് വിലവര്‍ധിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി

Update: 2018-05-22 03:52 GMT
ഏലത്തിന് വിലവര്‍ധിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായി

ഏലത്തിന് ലഭിക്കുന്നത് മികച്ച വിലയെന്ന് കര്‍ഷകര്‍

Full View

അഴുകല്‍ രോഗവും വിലതകര്‍ച്ചയും മൂലം കഷ്ടത അനുഭവിച്ചിരുന്ന ഏലം കര്‍ഷകര്‍ക്ക് ആശ്വസമായി എലം വിപണി മാറുന്നു. എലത്തിന് വില വര്‍ദ്ധിച്ചതാണ് കാരണം. ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

കേരളത്തിലെ പ്രധാന ഏലതോട്ടമേഖലയാണ് ഇടുക്കി. കഴിഞ്ഞ കുറേനാളുകളായി ഏലത്തിനുണ്ടായ വിലതകര്‍ച്ചയും അഴുകല്‍ രോഗവും മൂലം പലരും ഏലകൃഷിയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏലത്തിന് നല്ല വിലയാണ് വിപണിയില്‍ ലഭിക്കുന്നത്.

ഒരു കിലോയ്ക്ക് 400 രൂപമുതല്‍ 600 രൂപവരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ഏലക്കായുടെ വില. എന്നാല്‍ ഇപ്പോള്‍ അത് 950 മുതല്‍ 1200 രൂപവരയായി ഉയര്‍ന്നു. രണ്ടു വര്‍ഷത്തേക്ക് ഈ വില നിലനില്‍ക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. വിലതകര്‍ച്ചയും അഴുകല്‍ രോഗവും മൂലം കടക്കെണിയിലായ ഏലം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണ് ഇപ്പോഴത്തെ വില വര്‍ദ്ധനവ് എന്ന് കര്‍ഷകരും പറയുന്നു.

വില വര്‍ദ്ധിച്ചതോടെ ഏലം കൃഷി ഉപേക്ഷിച്ച പലരും ഇപ്പോള്‍ കൃഷിയിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. ഇതോടെ ഒരു ഇടക്കാലത്തിന് ശേഷം ഹൈറേഞ്ചില്‍ വീണ്ടും ഏലതോട്ടങ്ങള്‍ സജീവമാകുകയാണ്.

Tags:    

Similar News