സി.പി.എം എറണാകുളം ജില്ലാകമ്മിറ്റി അംഗത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Update: 2018-05-22 21:59 GMT
സി.പി.എം എറണാകുളം ജില്ലാകമ്മിറ്റി അംഗത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
Advertising

വെണ്ണല സ്വദേശിയായ ജൂബ് പൌലോസും കാക്കനാട് കങ്ങരപ്പടി സ്വദേശിനിയായ ഷീലാതോമസും തമ്മിലുണ്ടായ ബിസിനസ് കരാറുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയത്

Full View

സി.പി.എം എറണാകുളം ജില്ലാകമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസ് രജിസ്റ്റര്‍‍ ചെയ്തു. തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയകേസിലാണ് പാലാരിവട്ടം പോലീസ് കേസ് രജിസിറ്റര്‍ ചെയ്തത്. വെണ്ണലസ്വദേശി ജൂബ് പൌലോസ് മുഖ്യമന്ത്രിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വെണ്ണല സ്വദേശിയായ ജൂബ് പൌലോസും കാക്കനാട് കങ്ങരപ്പടി സ്വദേശിനിയായ ഷീലാതോമസും തമ്മിലുണ്ടായ ബിസിനസ് കരാറുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയത്. കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസിലേക്ക് തട്ടികൊണ്ടുപോയി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പിണറായിക്ക് കഴിഞ്ഞദിവസം ജൂബ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് യുവതിയില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കറുകപ്പള്ളി സിദ്ദിഖ് കേസില്‍ കൂട്ടു പ്രതിയാണ്. കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനാണെന്ന് പറഞ്ഞായിരുന്നു തട്ടികൊണ്ടുപോകല്‍. ഷീലാതോമസ് പാര്‍ട്ടിക്ക് വേണ്ടപെട്ടയാളാണെന്നും വഴങ്ങിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തി. തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് ഒന്നാം പ്രതിയും സക്കീര്‍ ഹുസൈന്‍ രണ്ടാം പ്രതിയുമാണ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Tags:    

Writer - അപൂർവ വിശ്വനാഥ്

Contributor

Apurva Vishwanath is an Assistant Editor with the Indian Express. She graduated from the National Law University, Lucknow and is now based in New Delhi. She writes on law and judiciary.

Editor - അപൂർവ വിശ്വനാഥ്

Contributor

Apurva Vishwanath is an Assistant Editor with the Indian Express. She graduated from the National Law University, Lucknow and is now based in New Delhi. She writes on law and judiciary.

Ubaid - അപൂർവ വിശ്വനാഥ്

Contributor

Apurva Vishwanath is an Assistant Editor with the Indian Express. She graduated from the National Law University, Lucknow and is now based in New Delhi. She writes on law and judiciary.

Similar News