ശബരിമലയിൽ അരവണ പായ്ക്കറ്റുകള്‍ക്ക് എംആർപി രേഖപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം

Update: 2018-05-22 06:46 GMT
Editor : Muhsina
ശബരിമലയിൽ അരവണ പായ്ക്കറ്റുകള്‍ക്ക് എംആർപി രേഖപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം

ശബരിമലയിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന അരവണ - അപ്പം പായ്ക്കറ്റുകളിൽ എംആർപി രേഖപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അധികൃതർ വ്യക്തമായ ഉത്തരം നൽകിയില്ലെന്നാണ് ഭക്തരുടെ..

ശബരിമലയിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന അരവണ - അപ്പം പായ്ക്കറ്റുകളിൽ എംആർപി രേഖപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അധികൃതർ വ്യക്തമായ ഉത്തരം നൽകിയില്ലെന്നാണ് ഭക്തരുടെ പരാതി. പായ്ക്ക് വിൽപ്പന നടത്തുന്ന ഏത് സാധനത്തിന്റെ മുകളിലും എം ആർ പി രേഖപ്പെടുത്തണമെന്ന നിയമമാണ് ദേവസ്വം ബോർഡ് ലംഘിക്കുന്നതെന്നാണ് ആരോപണം.

Advertising
Advertising

Full View

അരവണ ടിൻ ഒന്നിന് 80 രൂപ., 4 എണ്ണ മടങ്ങുന്ന അപ്പത്തിന്റെ പായ്ക്കറ്റിന് 35 രൂപ. വില കൂട്ടിയയിനെ ഒന്നും അയ്യപ്പഭക്തർ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ നിയ പ്രകാരം എം ആർ പി രേഖപ്പെടുത്തണം. അപ്പം വെറുതെ കടലാസ് കവറിൽ നൽകുകയല്ലാതെ അതെന്ന് നിർമ്മിച്ചതാണെന്ന് പോലും വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രസാദം വില കൊടുത്ത് വാങ്ങുമ്പോൾ നൽകുന്ന ബിലിലും വ്യക്തതയില്ലെന്നാണ് അയ്യപ്പഭക്തരുടെ പരാതി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News