700ഓളം പേരെ രക്ഷിക്കാനായതായി സർക്കാർ; മരണ സംഖ്യ 28ആയി

Update: 2018-05-23 22:57 GMT
Editor : Muhsina
700ഓളം പേരെ രക്ഷിക്കാനായതായി സർക്കാർ; മരണ സംഖ്യ 28ആയി

രക്ഷാപ്രവർത്തനത്തിനിടയിലും മരണസംഖ്യ ഉയരുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് 14 പേർ മരിച്ചു. 9മൃതദേഹങ്ങൾ തിരുവനന്തപുരത്തുനിന്നാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരിൽ 70 പേർ..

ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്ക് വേണ്ടിയുളള തെരച്ചിൽ തുടരുന്നു. ഇതുവരെ 700ഓളം പേരെ രക്ഷിക്കാനായെന്നാണ് സർക്കാർ വിശദികരണം. ദുരന്തത്തിൽ മരിച്ചവരുടെ സംഖ്യ 28ആയി. ഓഖി ചുഴലിക്കാറ്റിൻറെ പ്രവാവം അടങ്ങിയിട്ടും കടലിൽ കാണാതായവർക്ക് വേണ്ടി യുദ്ധകാലാടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണ്. ഇതുവരെ 700ലേറെ പേരെ രക്ഷിക്കാനയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇനിയും 80ലേറെ പേരെ കണ്ടെത്താനുണ്ട്.

Advertising
Advertising

Full View

ഇന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിൽ 2 ബോട്ടുകളിലായി 20 പേരെ നാവികസേന രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിനിടയിലും മരണസംഖ്യ ഉയരുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് 14 പേർ മരിച്ചു. 9മൃതദേഹങ്ങൾ തിരുവനന്തപുരത്തുനിന്നാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവരിൽ 70 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേ സമയം രക്ഷപ്രവർത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് പലയിടത്തും മത്സ്യതൊഴിലാളികൾ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം പൊഴിയൂരിൽ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ദുരന്തനിവാരണ അതോററ്റി ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടന്നു.

പ്രതിരോധമന്ത്രി നിർമ്മല സീതാറാം,സംസ്ഥാന മന്ത്രിമാർ,വിഎസ് അച്യുതാനന്ദൻ എന്നിവർ ദുരിധബാധിത മേഖലകളിൽ സന്ദർശനം നടത്തി. ചുഴലിക്കാറ്റിലും മഴയിലുമായി 18കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 1122 വീടുകൾ ഭാഗികമായും 74 വീടുകൾ പൂർണ്ണമായും തകർന്നു. 37 ക്യാന്പുകളിലായി 6500പേരെ മാറ്റിപ്പാർപ്പിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News