ബാര്‍ കോഴ; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

Update: 2018-05-23 09:05 GMT
Editor : Jaisy
ബാര്‍ കോഴ; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്.

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മാണിക്കെതിരെ കുറ്റപത്രം നല്‍കാനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്.

Advertising
Advertising

Full View

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിജിലന്‍സ് ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. കെ എം. മാണിക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ല, മാണി കോഴ വാങ്ങിയതിനും, ചോദിച്ചതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

റിപ്പോര്‍ട്ടിന്മേല്‍ വാദം കേട്ട ശേഷമായിരിക്കും സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുന്നത്. എന്നാല്‍ മാണിക്കെതിരെ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് കാട്ടി ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‍പി ആര്‍ സുകേശന്‍ തയാറക്കിയ വസ്തുതവിവര റിപ്പോര്‍ട്ടിനപ്പുറം ഒരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് ആയിട്ടില്ല. അതേസമയം മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കാന്‍ തടസ്സമായി നില്‍ക്കുന്ന ബാര്‍കോഴക്കേസ് തീര്‍ക്കുന്നതില്‍ രാഷ്ട്രീയ തീരുമാനങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News