സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് പരിശോധനകളില്ലാതെ

Update: 2018-05-24 22:58 GMT
സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് പരിശോധനകളില്ലാതെ

ഉച്ചഭക്ഷണം പാകംചെയ്യുന്ന സ്കൂളുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസന്‍സ് എടുക്കണമെന്ന ഉത്തരവ് പാലിക്കപ്പെടുന്നില്ല

Full View

സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് പരിശോധനകളില്ലാതെ. ഉച്ചഭക്ഷണം പാകംചെയ്യുന്ന സ്കൂളുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ലൈസന്‍സ് എടുക്കണമെന്ന ഉത്തരവ് പാലിക്കപ്പെടുന്നില്ല. മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍ പോലും ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ തെളിയിക്കുന്നു.

വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് പരിശോധനകളില്ലാതെയാണെന്ന് വിവരവകാശ രേഖകള്‍ തെളിയിക്കുന്നു. ഉച്ചഭക്ഷണം പാകംചെയ്യുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സ് എടുക്കണമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. പിന്നീട് ഇത് ഇളവുചെയ്ത് പാചകക്കാരന്‍ ലൈസന്‍സ് എടുക്കണമെന്ന നിബന്ധനവെച്ചു. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിലെ പാചക തൊഴിലാളികള്‍ മാത്രമാണ് ലൈസന്‍സ് എടുത്തത്. ഈ വര്‍ഷം ഒരാള്‍ പോലും ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല.

Advertising
Advertising

സ്കൂളിലെ പ്രധാന അധ്യാപകനോ ഉച്ചകഞ്ഞിയുടെ ചുമതലയുളള അധ്യാപകനോ ആണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിച്ചാല്‍ പാചകപ്പുര, പാചക ഉപകരണങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, കുടിവെളളം എന്നിവ പരിശോധിക്കും. ലൈസന്‍സിന് അപേക്ഷ നല്‍കാത്തതിനാല്‍ ഈ പരിശോധനകള്‍ നടക്കുന്നില്ല. ലൈസന്‍സ് എടുക്കാത്ത സ്കൂളുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ വിഭാഗം നടപടിയും സ്വീകരിക്കുന്നില്ല. സ്കൂളിലെ ശുചിത്വവും ഭക്ഷ്യസുരക്ഷ കാര്യങ്ങളും പരിശോധിക്കേണ്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത് നടപ്പാക്കുന്നില്ല. പരിശോധനകളും നിയന്ത്രണങ്ങളും പാലിക്കാത്തത് ഭക്ഷ്യ വിഷബാധക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ആശങ്കയുണ്ട്.

Tags:    

Similar News