കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവോത്ഥാന സന്ദേശ പദയാത്രകള്‍ സമാപിച്ചു

Update: 2018-05-24 15:56 GMT
Editor : Ubaid
കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നവോത്ഥാന സന്ദേശ പദയാത്രകള്‍ സമാപിച്ചു
Advertising

ശ്രീനാരായണഗുരുദേവന്റെ നമുക്ക് ജാതിയില്ലാ വിളമ്പരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി രണ്ട് മേഖലകളിലായാണ് ഡി.സി.സി നവോത്ഥാന സന്ദേശ പദയാത്രകള്‍ നടത്തിയത്

Full View

നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ഗുരു സമാധി ദിനത്തില്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നവോത്ഥാന സന്ദേശ പദയാത്രകള്‍ നടത്തി. നവോത്ഥാന സന്ദേശ പദയാത്രകളുടെ സമാപനം കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണഗുരുദേവന്റെ നമുക്ക് ജാതിയില്ലാ വിളമ്പരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി രണ്ട് മേഖലകളിലായാണ് ഡി.സി.സി നവോത്ഥാന സന്ദേശ പദയാത്രകള്‍ നടത്തിയത്. പദയാത്രകളുടെ സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.

വടക്കന്‍ മേഖല പദയാത്ര ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്റെയും തെക്കന്‍ മേഖലാ പദയാത്ര കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്റെയും നേതൃത്വത്തിലായിരുന്നു നവോത്ഥാന സന്ദേശ പദയാത്രകള്‍. രണ്ടു പദയാത്രകളും വൈകീട്ടോടെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സംഗമിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News