ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നുവെന്ന് ശശി തരൂര്‍
Update: 2018-05-24 19:04 GMT
എല്ലാവരേയും പോലെ ഞാനും അവളോട് സഹതാപമുള്ളവനാണ്. പക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും
ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിക്കുന്നതിനു പകരം പെൺകുട്ടിക്ക് െപാലീസിെന സമീപിക്കാമായിരുന്നെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക് അഭികാമ്യമെന്ന് ശശി തരൂർ പറഞ്ഞു. എല്ലാവരേയും പോലെ ഞാനും അവളോട് സഹതാപമുള്ളവനാണ്. പക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു.