'തന്നെ ഉമ്മൻചാണ്ടിയാണ് ചതിച്ചത്, രണ്ടു മക്കളെയും വേർപിരിച്ചു': ചാണ്ടി ഉമ്മന് മറുപടിയുമായി കെ.ബി ​ഗണേഷ് കുമാർ

താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കൂവെന്നും ​ഗണേഷ് കുമാർ

Update: 2026-01-22 12:49 GMT

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന ചാണ്ടി ഉമ്മൻ്റെ പരാമർശത്തിനെതിരെ കെ.ബി ​ഗണേഷ് കുമാർ. താൻ ഉമ്മൻചാണ്ടിയെ ചതിച്ചുവെന്ന് ഉമ്മൻചാണ്ടിപോലും പറഞ്ഞിട്ടില്ലെന്ന് ഗണേശ് കുമാർ. എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് പറയാം. വായിൽ വിരൽ ഇട്ടാൽ കടിക്കും. മേലിൽ ഇത് പറയരുതെന്നും മന്ത്രി.

തനിക്കും കുറേ പറയാനുണ്ട്. ഉമ്മൻചാണ്ടിയാണ് തന്നെ ചതിച്ചത്. ഒരു കുടുംബ വഴക്കിന് മന്ത്രിയെ രാജിവെപ്പിച്ചു. തൻ്റെ രണ്ടു മക്കളെയും വേർപിരിച്ചത് ഉമ്മൻചാണ്ടിയാണ്. കാര്യങ്ങൾ പറയുമ്പോൾ അന്തസ്സ് വേണം. ഒരു കേസ് കൊട്ടാരക്കര കോടതിയിൽ കിടപ്പുണ്ട്. ഒരാൾ പോലും അതിൽ ഹാജരാവുന്നില്ല. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മന്ത്രിസ്ഥാനം തരാം എന്ന് പറഞ്ഞിട്ട് എവിടെയെന്നും ചോദ്യം.

Advertising
Advertising

കൊടികുന്നിൽ സുരേഷിന് ഇതറിയാം. ഒരു ചതിയൻ ആണെങ്കിൽ കസേരയിൽ ഇരിക്കില്ലായിരുന്നു. അതിനുശേഷവും താൻ തെരഞ്ഞെടുപ്പ് ജയിച്ചു. പറയാൻ ഇറങ്ങിയാൽ കൂടി പോകും. ചാണ്ടി ഉമ്മൻ നിർത്തുന്നതാണ് അദ്ദേഹത്തിന് നല്ലത്. പത്തനാപുരത്ത് വികസനമുണ്ട് പുതുപ്പള്ളിയിൽ എന്തുണ്ടെന്നും ചോദ്യം.

തലയിൽ തുണിയിട്ട് ഇന്നുവരെ വോട്ട് പിടിക്കാൻ പോയിട്ടില്ല. ആരോടും ജാതിയും മതവും ചോദിച്ചിട്ടില്ല. താൻ പത്തനാപുരത്ത് ജയിക്കുമോ എന്ന് നാട്ടുകാരോട് ചോദിക്കൂവെന്നും ​ഗണേഷ് കുമാർ.

മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ പത്തനാപുരത്ത് നടന്ന പരിപാടിയിൽ പറഞ്ഞത്. തന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു.

സോളാർ പരാതിക്കാരിയുടെ പരാതി 18 പേജിൽനിന്ന്‌ 24 പേജ് ആയി കൂടിയതിനുപിന്നിൽ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. കാരണം ഉമ്മൻചാണ്ടി നീതിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ സിഡി തേടി ഗണേഷ്‌കുമാർ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ യാത്രചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News