ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വെളിപ്പെടുത്തല്‍

Update: 2018-05-24 10:39 GMT
Editor : Sithara
ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് വെളിപ്പെടുത്തല്‍
Advertising

തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന്‍റെ തോല്‍വിക്ക് കാരണമായത് സാമ്പത്തിക ഇടപാടുകളാണെന്ന് ബിജെപി മുന്‍ സംസ്ഥാന വൈസ്‌പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന്‍റെ തോല്‍വിക്ക് കാരണമായത് സാമ്പത്തിക ഇടപാടുകളാണെന്ന് ബിജെപി മുന്‍ സംസ്ഥാന വൈസ്‌പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍. വന്‍തോതില്‍ വോട്ട് മറിച്ചതിന് പിന്നില്‍ മറ്റൊരു കാരണവുമില്ല. അതിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ ബിജെപിയുടെ പ്രമുഖ നേതാക്കളായെന്നും തോല്‍വി അന്വേഷിച്ച കമ്മീഷന്‍ അംഗമായിരുന്ന മോഹന്‍ ശങ്കര്‍ പറഞ്ഞു.

Full View

പി കെ വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ്‌ 2005ല്‍ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്‌. സിപിഐയിലെ പന്ന്യന്‍ രവീന്ദ്രനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സി കെ പത്മനാഭന്‌ അന്ന്‌ ലഭിച്ചത്‌ അന്‍പതിനായിരത്തില്‍ താഴെ വോട്ടാണ്. അതായത്‌ ഒരു വര്‍ഷം മുമ്പ്‌ ഒ രാജഗോപാല്‍ നേടിയതിനേക്കാള്‍ ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ കുറവ്‌. ബിജെപി നേതാക്കള്‍ വന്‍തോതില്‍ വോട്ട്‌ മറിച്ചുവെന്നാണ് ഇതേ കുറിച്ച്‌ അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയത്.

പന്ന്യന്‍ രവീന്ദ്രനായി അന്ന്‌ ബിജെപി നേതാക്കളുടെ വീടുകളില്‍ സിപിഐ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം നടന്നതിന്‍റെ ചിത്രങ്ങള്‍ വരെ കമ്മീഷന്‌ ലഭിച്ചു. വോട്ട് മറിക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പലരും ഇന്ന് ബിജെപിയുടെ ഉന്നതനേതാക്കളാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടും ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് താന്‍ ബിജെപി വിട്ടതെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News