വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം പൂര്‍ത്തിയായി

Update: 2018-05-24 03:27 GMT
Editor : Sithara
വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം പൂര്‍ത്തിയായി

38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്

വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗം പൂര്‍ത്തിയായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ നീക്കുന്നതിനാണ് മുഖ്യമന്ത്രി നേരിട്ട് അവലോകന യോഗം വിളിച്ചത്.

Full View

ആദ്യ ദിവസം അഞ്ച് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. രണ്ടാം ദിവസം ബാക്കിയുള്ള 12 വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. വന്‍കിട പദ്ധതികള്‍ ഇല്ലാത്തതുകൊണ്ട് ധനമന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഓരോ മന്ത്രിമാരും ഉന്നയിച്ചു. അത്തരം പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

Advertising
Advertising

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പും തുടര്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി. തലശ്ശേരി - മാഹി ബൈപാസിന്‍റെ സ്ഥലമെടുപ്പ് 66 ശതമാനം പൂര്‍ത്തിയായി. കോഴിക്കോട് ബൈപ്പാസിന്‍റെ സ്ഥലമെടുപ്പ് 94 ശതമാനം തീര്‍ന്നു. വെങ്ങളം - കുറ്റിപ്പുറം, കുറ്റിപ്പുറം - ഇടപ്പളളി - തുറവൂര്‍, ചേര്‍ത്തല - ഓച്ചിറ, ഓച്ചിറ - തിരുവനന്തപുരം റീച്ചുകളിലും സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. ഉദ്ദേശം 32,500 കോടി രൂപ ചെലവിലാണ് ദേശീയപാത വികസിപ്പിക്കുന്നത്.

മലയോര ഹൈവേ എന്ന പോലെ തീരദേശ ഹൈവേക്കും ചുരുങ്ങിയത് 12 മീറ്റര്‍ വീതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മലയോര ഹൈവേയും (1251 കി.മീറ്റര്‍) തീരദേശ ഹൈവേയും (623 കി.മീറ്റര്‍) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. രണ്ടു ഹൈവേകള്‍ക്കും കൂടി 10,000 കോടി രൂപയാണ് ചെലവ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News