സജി ബഷീറിന്റെ നിയമനത്തിലെ വീഴ്ച്ച പരിശോധിക്കുമെന്ന് എസി മൊയ്തീന്‍

Update: 2018-05-24 06:08 GMT
സജി ബഷീറിന്റെ നിയമനത്തിലെ വീഴ്ച്ച പരിശോധിക്കുമെന്ന് എസി മൊയ്തീന്‍

സജീബഷീറിനെ നിയമിക്കരുത് എന്നായിരുന്നു വ്യവസായവകുപ്പ് നിലപാട്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

സജി ബഷീറിന്റെ നിയമനത്തില്‍ വ്യവസായവകുപ്പ് സമഗ്ര അന്വേഷണത്തിന്. നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സജീബഷീറിനെ നിയമിക്കരുത് എന്നായിരുന്നു വ്യവസായവകുപ്പ് നിലപാട്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സജീ ബഷീറിന് സ്ഥിരം നിയമനം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Full View

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെല്‍പാം എംഡി ആയി സജീ ബഷീറിനെ നിയമിച്ചതിന് പിന്നില്‍ വഴിവിട്ട നിക്കങ്ങള്‍ നടന്നുവെന്ന സൂചന നല്‍കുന്നതാണ് വ്യവസായമന്ത്രിയുടെ നടപടികള്‍. സജി ബഷീറുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

സിഡ്‌കോ എം ഡി സ്ഥിരം നിയമനം സര്‍ക്കാര്‍ നല്‍കി എന്നതായിരുന്ന സജീ ബഷീര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. ഇത് തെറ്റാണെന്ന് മന്ത്രി പറഞ്ഞു. പരിശോധനയില്‍ വീഴ്ചകളുണ്ടായെന്ന കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

Tags:    

Similar News