സംരംഭകത്വം: മൂലധനത്തേക്കാള്‍ പ്രധാനം ആശയമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി

Update: 2018-05-24 08:02 GMT
Editor : admin
സംരംഭകത്വം: മൂലധനത്തേക്കാള്‍ പ്രധാനം ആശയമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി
Advertising

നല്ല ആശയം ഉണ്ടെങ്കില്‍ സംരംഭകര്‍ക്ക് പണം തടസ്സമാവില്ലെന്ന് പി വി അബ്ദുല്‍ വഹാബ് എം പി

Full View

നല്ല ആശയം ഉണ്ടെങ്കില്‍ സംരംഭകര്‍ക്ക് പണം തടസ്സമാവില്ലെന്ന് പി വി അബ്ദുല്‍ വഹാബ് എം പി. മൂലധനത്തേക്കാള്‍ പ്രധാനം ആശയമാണ്. സമയവും പണവും ചെലവിടുന്നതില്‍ തികഞ്ഞ ആസൂത്രണം വേണം. മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു പ്രമുഖ വ്യവസായി കൂടിയായ പി വി അബ്ദുല്‍ വഹാബ്.

ബിസിനസ് രംഗത്തും വ്യക്തമുദ്ര പതപ്പിച്ച രാഷ്ട്രീയ നേതാവാണ് രാജ്യസഭാംഗം കൂടിയായ പി വി അബ്ദുല്‍ വഹാബ്. തിരക്കേറിയ ബിസിനസും രാഷ്ട്രീയവും ഒരുമിച്ചു കെണ്ടുപോകുന്നത് തന്നെ കേരളത്തിലെ സംരംഭകര്‍ക്ക് കണ്ടുപഠിക്കാവുന്ന മാതൃകയാണ്. സാങ്കേതിക വൈദഗ്ധ്യത്തിലൂടെയാണ് പുതുതലമുറ സംരംഭക മേഖലയില്‍ ചരിത്രം സൃഷ്ടിക്കുന്നത്. എന്നാല്‍ മൂലധനത്തെക്കാള്‍ പ്രധാനം ആശയമാണ്. സംരംഭകത്വത്തിന്റെ സാധ്യതകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതു സംരംഭത്തിന്റെയും വിജയ രഹസ്യം ഉപഭോക്താക്കളുടെ സംതൃപ്തിയാണെന്നും പി വി അബ്ദുല്‍ വഹാബ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News